പൈപ്പ് ലൈൻ പാെട്ടുന്നത് നന്നാക്കാനെന്ന പേരിൽ റോഡ് കുത്തി പൊളിക്കുന്നത് തിരൂരിൽ തുടർകഥ

തിരൂർ: വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പാെട്ടുന്നത് നന്നാക്കാനെന്ന പേരിൽ റോഡ് കുത്തി പൊളിക്കുന്നത് തിരൂരിൽ തുടർകഥയാവുന്നു. താഴെപ്പാലം, സിറ്റി ജംഗ്‌ഷനിലെ റെയിൽവേ മേൽപ്പാലം എന്നിവിടങ്ങളിലാണ് പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴായവുന്നത് പതിവ്. താഴെപ്പാലത്ത് പൈപ്പ് ലൈൻ പൊട്ടിയ പ്രശ്നം അധികൃതർ ഉടൻ തന്നെ പരിഹരിച്ചിരുന്നു. എന്നാൽ, മാസങ്ങൾക്കു മുമ്പ് നന്നാക്കിയ റോഡ് കുത്തി പൊളിച്ച നിലയിലാണിപ്പോൾ. ഇനി റോഡ് പഴയ നിലയിലാക്കാൻ കാലതാമസമെടുക്കുന്ന സ്ഥിതിയാണ് നിലവിൽ. ഇതിനു മുമ്പും പൈപ്പ് ലൈൻ പൊട്ടിയപ്പോൾ റോഡ് കുത്തി പൊളിച്ചിടുകയും നന്നാക്കാൻ മാസങ്ങൾ എടുക്കുകയും ചെയ്തിരുന്നു.