സംഗീത നാടക അക്കാദമി ഭാരവാഹികളെ പിരിച്ചു വിടണം :രാമകൃഷ്ണന് നീതി ലഭിക്കണം :രമേശ്‌ ചെന്നിത്തല

കേരള സംഗീത നാടക അക്കാദമി അതിന്റെ ഏറ്റവും അടിസ്ഥാനപരമായ ഉദ്ദേശലക്ഷ്യത്തെത്തന്നെ ബലികഴിച്ചിരിക്കുകയാണ് ആർ എൽ വി രാമകൃഷ്ണന്റെ കാര്യത്തിൽ എന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല .
ജാതി/മത/ലിംഗ വ്യത്യാസങ്ങൾക്കതീതമാകണം കല എന്നു തിരിച്ചറിയാൻ പോലും സാധിക്കാത്ത നിലവിലെ ഭാരവാഹികൾ തൽസ്ഥാനത്ത് തുടരുന്നത് കേരളം ഇന്നോളം ആർജിച്ച സാംസ്‌കാരിക മൂല്യങ്ങളിൽ നിന്നുള്ള പിൻമടക്കത്തിന്റെ സൂചനയാണ്. നിലവിലെ ഭാരവാഹികളെ പിരിച്ചു വിട്ട്, രാമകൃഷ്ണനു നേരിട്ട ജാതീയമായ അധിക്ഷേപത്തേക്കുറിച്ച് നിഷ്പക്ഷവും, സുതാര്യവുമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. അങ്ങനെയെങ്കിലും ദാരിദ്രത്തെയും, ജാതിയെയും നേരിട്ട് തോൽപിച്ച ആ പ്രതിഭയോട് സാംസ്‌കാരിക കേരളം നീതി കാട്ടണം.
കമ്മ്യൂണിസ്റ്റ്‌ ഭരണത്തിന്റെ കീഴിൽ പാർട്ടി സഹായത്രികൻ കൂടിയായ ഒരു പട്ടിക ജാതി കലാകാരനു നേരിട്ട ദുരവസ്ഥ കേരളത്തിലെ പട്ടിക വിഭാഗങ്ങൾ പിണറായി വിജയൻ സർക്കാരിന് കീഴിൽ നേരിടുന്ന അനീതികളുടെ നേർകാഴ്ച കൂടിയാണ്.