കോവിഡ് പ്രോട്ടോക്കോൾ ലംഘനം ; മാസ്ക് ധരിക്കാത്ത അമ്പതോളം പേർക്ക് പിഴയീടാക്കി


തിരൂർ: ബസ്റ്റാൻെറ് ,മാർക്കറ്റ്,താഴെപാലം പരിസരങ്ങളിൽ നിന്നായി മാസ്ക് ധരിക്കാതെയെത്തിയ അമ്പതോളം പേർക്കെതിരെയും വ്യാപാരസ്ഥാപനങ്ങളിലും കടകളിലുമായി അലക്ഷ്യമായെത്തിയവർക്കെതിരെയും പിഴയീടാക്കിയതായി  എസ് ഐ ഉദയകുമാർ അറിയിച്ചു.വെട്ടം,ചെറിയമുണ്ടം,തിരൂർ എന്നിവിടങ്ങളിൽ നിന്നായി ഒരാഴ്ചക്കിടെ  അഞ്ഞൂറോളം പേർക്കെതിരെ  പിഴയീടാക്കിയിട്ടുണ്ട്.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എസ് ഐ പറഞ്ഞു.