പുതിയ ജോലിയിൽ ഹാപ്പിയാണ് രജിത..

തിരൂർ: മഞ്ചേരി-തിരൂർ റൂട്ടിലോടുന്ന കെ കെ ബി ബസിലാണ്  രജിതയെന്ന 35 കാരി കുടുംബം പോറ്റാനായി ജോലി ചെയ്യുന്നത്.
സെയിൽസ് ഗേളായി ജോലി ചെയ്തിരുന്ന ഒതുക്കുങ്ങൽ മറ്റത്തൂരിൽ മുനമ്പത്തെ ആലുങ്ങൽ രജിതക്ക് കോവിഡ് കാലത്ത് കച്ചവടം കുറഞ്ഞത്കാരണം ജോലി നഷ്ടപെടുകയായിരുന്നു. പിന്നീട് ജോലിയില്ലാതെ കഷ്ടപെട്ട രജിത തൻ്റെ ബന്ധുവിൻ്റെ ശുപാർശയിലാണ് ബസിൽ ക്ലീനറായി ജോലിക്ക് കയറിയത്.
ചെറുപ്പത്തിലെ കഷ്ടത നിറഞ്ഞതായിരുന്നു രജിയുടെ ജീവിതം അചഛൻ മരിച്ചതിനാൽ പത്താം ക്ലാസിൽ പഠനം അവസാനിപ്പിച്ചു.
പിന്നീട് കൊല്ലം സ്വദേശിയുമായി വിവാഹം നടത്തുകയും ഭർത്താവുമെന്നിച്ചുള്ള ജീവിതത്തിലെ പൊരുത്തക്കേടിനാൽ ഒന്നിച്ച് പോവാൻ കഴിയാത്തതിനാൽ 5 വർഷം മുൻപ് വിവാഹബന്ധം വേർപെടുത്തുകയും ചെയ്തു.
 തുർന്ന് കുടുംബഭാരം ചുമലിലായ രജിത ഒരു തുണി കടയിൽ സെയിൽസ് ഗേളായി ജോലി ചെയ്യുകയായിരുന്നു.
കോവിഡ് കാലത്തെ അടച്ചു പൂട്ടലിനെ തുർന്നാണ് ജോലി നഷ്ടപെട്ടത്. ഡബിൾ ബെല്ലടിച്ചും യാത്രക്കാരെ സ്വീകരിച്ചും പുതിയ ജോലിയിൽ രജിത ഹാപ്പിയാണ്.
രാവിലെ 8 ന് തുടങ്ങുന്ന ഡ്യൂട്ടി രാത്രി 8 വരെ നീളും ബസുടമ ബാബു മഞ്ചേരി , ഡ്രൈവർ രാജു ,കണ്ടക്ടർ അക്ബർ മമ്പാട് എന്നിവർ എല്ലാ പിന്തുണയുമായി കൂടെയുണ്ട്.
 അമ്മയ്ക്കും മകൾക്കുമൊപ്പം വാടക കോർട്ടേഴ്സിൽ താമസിക്കുന്ന രജിതക്ക്‌ യാത്രക്കാരെ ബസിലേക്ക് സ്വീകരിച്ച് കയറ്റുമ്പോൾ യാത്രക്കാർക്ക് കോവിഡ് ബോധവത്കരണം നൽകുകയും മാസ്ക് കൃത്യതയോടെ ധരിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഡബിൾ ബെല്ലടിക്കുമ്പോൾ സന്തോഷമാണെന്നും പുതിയ ജോലിയിൽ തൃപതയാണെന്നും രജിത പറഞ്ഞു