ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 16 കാരനെ പീഡിപ്പിച്ചു.

മലപ്പുറം: മാപ്പിളപ്പാട്ട് ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 16 കാരനെ പീഡിപ്പിച്ചു.
മലപ്പുറം കാടാമ്പുഴയിലാണ് സംഭവം. സംഭവത്തിൽ ദഫ് മുട്ട് പഠിപ്പിക്കാൻ മദ്രസ്സയിൽ അധ്യാപകരായി വന്ന രണ്ട് പേർക്ക് എതിരെ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസ് എടുത്തു….അബ്ദുള്‍ റസാഖ്, ഷാഫി എന്നിവര്‍ക്ക് എതിരെ ആണ് കാടാമ്പുഴ പൊലീസ് കേസ് എടുത്തിട്ടുള്ളത്. പോക്‌സോ പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും രണ്ട് പേരും ഒളിവിലാണ്.

ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ച് കുട്ടിയെ ഇവർ വിവിധ ഇടങ്ങളിൽ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.