തൃശൂരിൽ പോക്‌സോ കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

തൃശൂർ: ചേലക്കാർ ഭാഗത്തുള്ള ഇളനാട് തിരുമണി കോളനിയിലാണ് യുവാവിനെ വെട്ടി കൊപ്പെടുത്തിയത്. സതീഷ് എന്ന 37 കാരനാണ് കൊലപ്പെട്ടിരിക്കുന്നത്.കോളനിക്ക് സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ കോളനിവാസികളാണ് സതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഇവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്. ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസ് അടക്കം ഏഴ് കേസുകളിലെ പ്രതിയാണ് സതീഷ്.