താനൂരിലെ യുവാവിന്റെ മരണം പ്രതി പിടിയിൽ


താനൂർ: യുവാവിനെ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവംകൊലപാതകമെന്ന് തെളിഞ്ഞു ബേപ്പൂർ സ്വദേശി വൈശാഖാണ് (27) മരണപ്പെട്ടത് .
സ്വാഭാവിക മരണം എന്ന് ആദ്യം കരുതിയ സംഭവത്തിൽ ദുരൂഹത തോന്നിയതിനാൽനടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്.


പാലക്കാട് കുമരമ്പുത്തൂർ സ്വദേശി ദിനൂപിനെയാണ് താനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വൈശാഖിനെ കാണാനില്ലെന്ന് പൊലീസിനെ അറിയിച്ചതും പ്രതി ദിനൂപാണ്. മുട്ടുകാലുകൊണ്ട് തൊണ്ടക്കുഴിയിൽ അമർത്തി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. വൈശാഖിന്റെ ആന്തരിക അവയവങ്ങൾക്ക് മാരകമായ പരുക്കേറ്റതായി കണ്ടെത്തിയിരുന്നു.ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് താനൂരിലെ സ്വകാര്യ തിയേറ്ററിനടുത്തുള്ള കുളത്തിൽ 28കാരനായ വൈശാഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് ‌തൊട്ടു മുൻപുള്ള രാത്രിയിൽ വൈശാഖും സുഹൃത്തുക്കളും തമ്മിൽ മദ്യപിച്ചിരുന്നു. ഇതേ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരുന്നു.