ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാറിനു നേരെ കല്ലേറ്

മലപ്പുറം: ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാറിനു നേരെ ആക്രമണം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകും വഴി പുത്തനത്താണി രണ്ടത്താണിയിൽ വച്ചാണ് അബ്ദുല്ലക്കുട്ടി സഞ്ചരിച്ച കാറിനു നേരെ കല്ലേറുണ്ടായത്. വ്യാഴാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.