കോവിഡ് ബോധവത്കരണ ഡയറക്ടറി പുറത്തിറക്കി

തിരൂർ:പച്ചാട്ടിരി തണൽ റസിഡൻസ് അസോസിയേഷൻ കോവിഡ് ബോധവത്കരണ ഡയരക്ടറി പുറത്തിറക്കി. തിരൂർ നഗരസഭാ സെക്രട്ടറി എസ്.ബിജു കോപ്പി വിനോദ് ആലത്തിയൂരിന് നൽകി പ്രകാശനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പള്ളിരി ദാമോദരൻ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി പി.എ.രാഘവൻ, കെ.കെ.റസാഖ് ഹാജി, ,അഡ്വ.ഉസ്മാൻ കുട്ടി ചമേലി, അബൂബക്കർ സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു.