തിരൂർ സ്റ്റേഡിയം : ഇടത് ഭരണത്തിൻ്റെ രക്തസാക്ഷി ; മുസ്ലിം ലീഗ്

തിരൂർ: ഒരു കാലത്ത് തിരൂരിൻ്റെ അഭിമാനമായി തല ഉയർത്തിനിന്നിരുന്ന തിരൂർ സ്റ്റേഡിയം ഇന്ന് കാണുന്ന ദുരവസ്ഥയിൽ എത്തിച്ചതിൻ്റെ ഉത്തരവാദിത്തത്തിൽ നിന്ന് നഗരഭരണം കയ്യാളുന്ന ഇടത് ഭരണസമിതിക്ക് ഒഴിഞ്ഞുമാറാനാവില്ല എന്ന് മുനിസിപ്പൽ പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ യുഡിഎഫ് സർക്കാറിൻ്റെ കാലത്ത് എംഎൽഎ സി.മമ്മുട്ടിയുടെ ശ്രമഫലമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ സ്റ്റേഡിയം ഇന്ന് സാമൂഹിക വിരുദ്ദരുടെ താവളമായി മാറിയിരിക്കയാണ്. വളർന്നു വരുന്ന തലമുറയുടെ കായിക സ്വപ്നങ്ങളാണ് ഇടത് ഭരണകൂടം തകർത്തത് . വരുന്ന നഗരസഭ തെരെഞ്ഞെടുപ്പിൽ ഇതിനെതിരെ ശക്തമായ ജന വികാരം പ്രതിഫലിക്കുമെന്നും യോഗം വിലയിരുത്തി. കെ. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം മണ്ഡലം മുസ്ലിം ലീഗ് ഉപാധ്യക്ഷൻ മയ്യേരി കുഞ്ഞിമുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൊക്കോടി മൊയ്തീൻ കുട്ടി ഹാജി, എ.കെ. സൈതാലിക്കുട്ടി, പി.കെ.കെ. തങ്ങൾ , കണ്ടാത്ത് കുഞ്ഞിപ്പ, സി.എം അലി ഹാജി, കെ.കെ.സലാം മാസ്റ്റർ, അഡ്വ നസീർ അഹമ്മദ്, കെ. അബൂബക്കർ ,കെ നൗഷാദ് എന്ന കുഞ്ഞിപ്പ ,ബാവ ചെമ്പ്ര ,യൂസഫ് പൂഴിത്തറ, പി.വി.സമദ്, ഷബീറലി ചെമ്പ്ര, കെ.കെ.റിയാസ്, ഹസീം ചെമ്പ്ര, ടി.ഇ. ബാബു എന്നിവർ പ്രസംഗിച്ചു.