വാഹന പരിശോധനയിൽ 160 ലിറ്റർ സ്പിരിറ്റ് പിടികൂടി.

നെയ്യാറ്റിൻകര:തിരുപുറം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ പ്രമോദ്. എസ്സും പാർട്ടിയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ചെങ്കവിള ഇൽഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ KL. 16.H.6939 നമ്പർ സ്വിഫ്റ്റ് കാറിൽ കടത്തി കൊണ്ട് വന്ന 160 ലിറ്റർ സ്പിരിറ്റ് കണ്ടെത്തി. തിരുവനന്തപുരം ശംഖുമുഖം സ്വദേശി ബാബു,നെയ്യാറ്റിൻകര ഇഞ്ചിവിള സ്വദേശി സദാംഹുസ്സൈൻ എന്നിവരെ പിടികൂടി കേസ്സെടുത്തു. പ്രിവൻ്റീവ് ഓഫീസർ കെ.ഷാജി,പ്രിവൻ്റീവ് ഓഫീസർ(Gr)ബിജുരാജ്,സിവിൽ എക്സൈസ് ഓഫീസർമാരായ ഷാജു,രഞ്ജിത്,ഷാൻ, രാജേഷ് എന്നിവരുമുണ്ടായിരുന്നു