അറിയിപ്പ്

തിരൂർ നഗരസഭയിൽ നിന്നും വിവിധ സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റി വരുന്നതും 2019 ഡിസംബറിൽ മസ്റ്ററ്റിംഗ് നടത്താത്തതുമായ എല്ലാ ഗുണഭോക്താക്കളും 2020 ഒക്ടോബർ 15ന് മുമ്പായി അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്ന ഗുണഭോക്താക്കൾ നഗരസഭ മുഖേന ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കി മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു