പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി അടക്കം 12 പേർക്ക് കൊവിഡ്; ദർശനം നിർത്തിവെച്ചു

തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഉൾപ്പെടെ 12 പേർക്ക് കൊവിഡ്. മുഖ്യപൂജാരി പെരിയനമ്പി ഉൾപ്പെടെയുള്ള ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് ഇതോടെ ഈ മാസം 15 വരെ ദർശനം നിർത്തിവെക്കാൻ ഭരണസമിതി തീരുമാനിച്ചു.

നിത്യപൂജകൾ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി തന്ത്രി ശരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാട് പൂജകളുടെ ചുമതല ഏറ്റെടുത്തു. വളരെ കുറച്ച് ജീവനക്കാരെ മാത്രം നിലനിർത്തി നിത്യപൂജ തുടരാനാണ് തീരുമാനം.