സാഹിത്യ നൊബേല്‍ പുരസ്‌കാരം ലൂയിസ് ഗ്ലൂക്കിന്

സ്റ്റോക്ക്ഹോം: 2020ലെ സാഹിത്യ നൊബേല്‍ പുരസ്‌കാരത്തിന് അമേരിക്കന്‍ കവിയത്രിയായ ലൂയിസ് ഗ്ലൂക്കിനാണ് അർഹയായി. സാഹിത്യത്തിന് നൊബേല്‍ സമ്മാനം നേടുന്ന 16ാമത്തെ വനിതയാണ് ലൂയിസ് ഗ്ലൂക്ക്. വ്യക്തിയുടെ അസ്തിത്വത്തെ സാര്‍വ്വലൗകികമാക്കുന്ന കാവ്യ ശബ്ദമാണ് ലൂയിസ് ഗ്ലൂക്കിന്റെത് എന്ന് പുരസ്‌കാര നിര്‍ണയ സമിതി പുകഴ്തി. നിലവില്‍ യേല്‍സ് സര്‍വകലാശാലയില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ് ലൂയിസ്.

എന്നാൽ ലൂയിസ് ഗ്ലൂക്ക് 1993ല്‍ പുലിസ്റ്റര്‍ പുരസ്‌കാരവും കരസ്ഥമാക്കിയിരുന്നു. മറ്റ് നിരവധി രാജ്യാന്തര പുരസ്‌കാരങ്ങളും ഇവര്‍ സ്വന്തമാക്കി. നിരൂപകരുടെ വിലയിരുത്തല്‍ പ്രകാരം ലൂയിസിന്റെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നത് വൈകാരിക തീവ്രതയും ഒറ്റപ്പെടലും മറ്റ് മാനസിക സംഘര്‍ഷങ്ങളുമാണ്. അതേസമയം, സാമ്പത്തിക നൊബേല്‍ ഈ മാസം 12ന് പ്രഖ്യാപിക്കുമെന്നാണ് നിഗമനം.