ക്ഷേമപെൻഷൻവിതരണത്തിലെ തട്ടിപ്പ്അന്വഷിച്ച്കുറ്റക്കാർക്കെതിരെ നടപടിസ്വീകരിക്കണം യൂത്ത് കോൺഗ്രസ് നഗസഭക്ക് മുൻപിൽ ധർണ്ണ നടത്തി

പൊന്നാനി: നഗരസഭയിൽ ക്ഷേമ പെൻഷൻ നൽകുന്നതിൽ ഉണ്ടായ തട്ടിപ്പുകളെ കുറിച്ചും, അഴിമതിയെകുറിച്ചും അന്വഷിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നഗരസഭക്ക് മുൻപിൽ ധർണ്ണ നടത്തി.
കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് ഉത്ഘാടനം ചെയ്തു.
പി.വി.ദർവേസ് അദ്ധ്യക്ഷത വഹിച്ചു.
കൗൺസിലർ ഉണ്ണികൃഷ്ണൻ പൊന്നാനി, എം.അബ്ദുൾ ലത്തീഫ്, നാസർ പുത്തംകുളം, അഡ്വ:കെ.വി.സുജീർ, ഫജീഷ് കല്ലറക്കൽ, സി.എ. ശ്രീരാഗ്, വി.ജാബിർ, ബദറു മരക്കടവ് എന്നിവർ പ്രസംഗിച്ചു.
കറുകത്തിരുത്തിയിലെ ആയിഷബീവിയുടെ വിധവാ പെൻഷൻ ഒരു വർഷമായിട്ടും പതിനയ്യായിരത്തോളം രൂപ നൽകാത്തത് ഒറ്റപ്പെട്ട സംഭവവല്ലെന്നും നഗരസഭ ഭരിക്കുന്ന സി.പി.എം ഉം സർവ്വീസ് സഹകരണ ബാങ്കും ഒത്ത് കളിച്ച് നിരവധിയാളുകളുടെ ക്ഷേമ പെൻഷൻ നൽകാതെ വൻ തട്ടിപ്പ് ആണ് നടന്നിരിക്കുന്നതെന്നും ഈ അഴിമതിയെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും ധർണ്ണ ഉത്ഘാടനം ചെയ്ത് ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.അഷറഫ് ആവശ്യപ്പെട്ടു.