ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ സുരക്ഷിതരായി മോചിതരാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് കേന്ദ്രം. ആന്ധ്രാ പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് തട്ടിക്കൊണ്ടുപോകപ്പെട്ടത്.

നിര്‍മാണ മേഖലയിലും എണ്ണ വിതരണ രംഗത്തും ജോലി ചെയ്തിരുന്ന ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങാനായി ട്രിപ്പോളി വിമാനത്താവളത്തിലേയ്ക്ക് പോകുമ്പോഴാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ഇവരെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ലിബിയന്‍ സര്‍ക്കാരിന്റെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുടെയും സഹായം തേടിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇവര്‍ സുരക്ഷിതരാണെന്നും അവരുടെ കുടുംബാംഗങ്ങളുമായി സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചു.

ലിബിയയിലേക്ക് പോകുന്നവര്‍ക്ക് 2015 ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. 2016ല്‍ അവിടേക്കുള്ള യാത്ര വിലക്കുകയും ചെയ്തിരുന്നു. ആ വിലക്ക് ഇപ്പോഴും തുടരുകയുമാണ്.

.