ഉപന്യാസ മത്സരത്തിൽ ഒന്നാം സ്ഥാനം
വളാഞ്ചേരി : ലോക മെയിൽ ഡേയുടെ ഭാഗമായി എന്തുകൊണ്ട് ഞാൻ എൻ്റെ പോസ്റ്റുമാനെ ഇഷ്ടപ്പെടുന്നു എന്ന വിഷയത്തെ ആധാരമാക്കി ഭാരതീയ തപാൽ വകുപ്പ് 10 നും _ 15 വയസ്സിനും ഇടയിലുള്ള കുട്ടികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിൽ പരുതൂർ ഹയർസെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ *നിധി .കെ ഒറ്റപ്പാലം പോസ്റ്റൽ ഡിവിഷനിൽ നിന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കി കേരള റീജണൽ ലെവലിലേക്ക് നടക്കുന്ന മത്സരത്തിലേക്ക് അർഹത നേടിയിരിക്കുന്നു . മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥിയെ സ്കൂൾ പി ടി എയും അധ്യാപകരും അനുമോദിച്ചു .