തിരൂർ നഗരസഭക്ക് ശുചിത്വ പദവി അംഗീകാരം

തിരൂർ
തിരൂർ നഗരസഭക്ക് സംസ്ഥാന സർക്കാറിന് റ ശുചിത്വപദവി . മാലിന്യസംസ്‌കണ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവർത്തനം നടത്തിയതിന്റെ ഭാഗമായാണ് കേരള ഹരിത കേരള മിഷൻ – ശുചിത്വമിഷൻ ഏർപ്പെടുത്തിയ ശുചിത്വ പദവി അംഗീകാരം നൽകി.

തിരൂർ നഗരസഭയടക്കം സംസ്ഥാനത്തെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ശുചിത്വ പദവി പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു.തുടർന്ന് തിരൂർ നഗരസഭാ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ മലയാള സർവ്വകലാശാല വൈസ് ചാൻസലർ ഡോ അനിൽ വള്ളത്തോൾ സാഷ്യപത്രവും ഫലകവും നഗരസഭാ ചെയർ മാൻ കെ ബാവക്ക് കൈമാറി.ചടങ്ങിൽ ചെയർമാൻ കെ ബാവ അധ്യക്ഷയായി. സെക്രട്ടറി എസ് ബിജു റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ എസ് ഗിരീഷ്, ഇസ്ഹാഖ് മുഹമ്മദലി, നാജിറ അഷറഫ്, ചെറാട്ടയിൽ കുഞ്ഞീതു എന്നിവർ സംസാരിച്ചു
കെ പി റംല സ്വാഗതവും ഉസ്മാൻ ചാലിയാടൻ നന്ദിയും പറഞ്ഞു