ഏറ്റവും ഉയര്‍ന്ന്, 11,755 പേര്‍ക്ക് ശനിയാഴ്ച സംസ്ഥാനത്ത് കൊവിഡ്;

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 11,755 പേര്‍ക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 7570 പേര്‍ക്ക് രോഗമുക്തിയുണ്ടായി. 10,471 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇവരില്‍ 962 പേരുടെ സന്പര്‍ക്ക ഉറവിടം വ്യക്തമല്ല. 23 പേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,228 പരിശോധനകളാണ് നടത്തിയത്.

95918 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. രോഗം ബാധിച്ചവരില്‍ 116 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളെ അതീവ ജാഗ്രതയോടെ കാണണമെന്നും മുഖ്യമന്ത്രി അറിയിച്ചു.