Kavitha

കേരളത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

ആൻഡമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് ശക്തി പ്രാപിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

1 st paragraph

പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദമായി നാളെ വൈകുന്നേരത്തോടെ വടക്കൻ ആന്ധ്രാപ്രദേശിന്റെയും തെക്കൽ ഒഡിഷ തീരത്തിനുമിടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്.

ഒഡീഷ, തീരദേശ ആന്ധ്ര, ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2nd paragraph

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും പ്രവചനം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ല.