കോവിഡ് വ്യാപനം ഹാർബറുകളിൽ കർശന നിയന്ത്രണം

തിരൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊന്നാനി, താനൂര്‍ ഹാര്‍ബറുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിരൂര്‍ ആര്‍ഡി ഒയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹാര്‍ബര്‍ മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് ഹാര്‍ബറുകളില്‍ മത്സ്യബന്ധനം, വില്‍പ്പന എന്നിവ നടത്താനാണ് തീരുമാനം. ഹാര്‍ബറിന്റെ പ്രവര്‍ത്തന സമയം രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാക്കി. ഹാര്‍ബറിലേക്കുള്ള വാഹനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രവേശനം നിയന്ത്രിക്കും. ഹാര്‍ബറിലേക്ക് 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. ഹാര്‍ബറില്‍ ചില്ലറ മത്സ്യവില്‍പ്പന നിരോധിക്കാനും യോഗം തീരുമാനിച്ചു