തിരൂർ പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾ ലേലം ചെയ്യും

തിരൂർ: പൊലീസ് സ്റ്റേഷനിലും പരിസരങ്ങളിലും മറ്റും സൂക്ഷിച്ചിട്ടുള്ള ഇരുചക്ര വാഹനങ്ങളും, ലോറികളും ഉൾപ്പടെ 46 വാഹനങ്ങൾ നവമ്പർ 2 ന് തിരൂർ വാഗൺ ട്രാജഡി ടൗൺഹാളിൽ വെച്ച് പൊതൂലേലം നടത്തുന്നതാണ് എന്ന് തിരൂർ സി ഐ ഫർഷാദ് അറിയിച്ചു. വാഹനങ്ങൾ നേരിട്ട് പരിശോധിക്കേണ്ടവർക്ക് തിരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറുമായി ബന്ധപ്പെടുക. നമ്പർ 9497987166