സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപറ്റുന്നവർക്ക് മാസ്റ്ററിംഗ് നടത്താനവസരം

തിരൂർ: നഗരസഭയിൽ നിന്നും വിവിധ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപറ്റി വരുന്നവരും 2019 ഡിസംബറിൽ മാസ്റ്ററിങ് നടത്താത്തവരുമായ ഗുണഭോക്താക്കളും 2020 ഒക്ടോബർ 15 ന് മുൻപ് അക്ഷയ കേന്ദ്രങ്ങൾ മുഖേന മാസ്റ്ററിങ് നടത്തേണ്ടതും ബയോമെട്രിക് മാസ്റ്ററിങ് പരാജയപ്പെടുന്ന ഗുണഭോക്താക്കൾ നഗരസഭ മുഖേന ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മാസ്റ്റർ ചെയ്യേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.