‘വ്യക്തിശുചിത്വം മാത്രം പോരാ , പരിസരശുചിത്വവും വേണം’ ; കൊവിഡിനെതിരെ സൈക്കിള്‍ പ്രചരണ യാത്ര

തിരൂര്‍ : നല്ലജീവന പ്രസ്ഥാനത്തിന്റെയും, സൈക്കിള്‍ ക്ലബ്ബ് തിരൂരിന്റെയും നേതൃത്വത്തില്‍ കൊറോണ എന്ന മഹാമാരിയെ ഇല്ലാതാക്കാന്‍ മാസ്‌ക് ധരിക്കലും കൈകഴുകലും അകലം പാലിക്കലും മാത്രം പോരാ വ്യക്തിശുചിത്വവും പരിസരശുചിത്വവും കൂടി വേണം മാലിന്യങ്ങള്‍ വലിച്ചെറിയുന്നതു മൂലം പരിസരമലിനീകരണംനടക്കുന്ന ചുറ്റുപാടില്‍ ജീവിക്കുന്ന ജനങ്ങള്‍ക്ക് ആരോഗ്യമുണ്ടാകുകയില്ല കൊറോണ പിടിപെടാതിരിക്കാന്‍ ആരോഗ്യം ഒരു പ്രധാന ഘടകമാണ് ഈ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നിന്നു് ആരംഭിച്ച് മംഗലം തൂക്കുപാലം വരെ സൈക്കിള്‍ പ്രചരണ യാത്ര
തിരൂര്‍ മുന്‍സിപ്പല്‍ സെക്രട്ടറി ശ്രീ എസ്.ബിജു, ഡോ.പി.എ. രാധാകൃഷ്ണന്‍ , കെ.കെ. അബ്ദുല്‍ റസാക്ക് ഹാജി, മാധവന്‍ മാസ്റ്റര്‍,
ഐറിഷ് ആരിഫ്, ഹസ്സന്‍ , ഇസ്മായില്‍, സുജിത്ത്, . വിനിത , എന്നിവരുടെ നേതൃത്വത്തില്‍ 25 ഓളം സൈക്കിള്‍ സവാരിക്കാര്‍ അനുഗമിച്ചു