താരപുത്രി പറയുന്നു; വിഷാദരോഗിയാണ്’

താന്‍ നാല് വര്‍ഷമായി വിഷാദരോഗിയാണെന്ന് ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍. മാനസികാരോഗ്യ ദിനത്തില്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വിഡിയോയിലാണ് ഇറ ഖാന്‍ തുറന്നുപറച്ചില്‍ നടത്തിയത്. നാലു വര്‍ഷമായി വിഷാദരോഗിയാണെന്നും ചികിത്സ തേടിക്കൊണ്ടിരിക്കുകയാണെന്നും ഇറ ഖാന്‍ പറയുന്നു. ഇപ്പോള്‍ ആരോഗ്യനില ഏറെക്കുറെ മെച്ചപ്പെട്ടിട്ടുണ്ടെന്നും താരപുത്രി പറയുന്നു.
‘ഞാന്‍ വിഷാദ രോഗിയാണ്. നാല് വര്‍ഷത്തില്‍ അധികമായി. ഡോക്ടറെ കാണാറുണ്ട്. ഞാന്‍ ക്ലിനിക്കലി ഡിപ്രസ്ഡ് ആണ്. ഇപ്പോള്‍ ഞാന്‍ വളരെ അധികം മെച്ചപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മാനസികാരോഗ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് ആലോചിക്കുന്നു. പക്ഷേ എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. വിഷാദത്തിലൂടെയുള്ള എന്റെ യാത്രയിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടുപോകാന്‍ താന്‍ തീരുമാനിച്ചിട്ടുണ്ട്.” ഇറ വിഡിയോയില്‍ പറയുന്നു.
ആമിര്‍ ഖാന് ആദ്യ ഭാര്യ റീമ ദത്തയിലുണ്ടായ മകളാണ് ഇറ.