താനൂർ മൂലക്കലിൽ നൂറ് വർഷത്തിലധികം പഴക്കം ചെന്ന ആൽമരംമുറിക്കുന്നതിനെതിരെ കേരള പരിസ്ഥിതി സംരക്ഷണ സമിതി
താനൂർ: താനൂർ മൂലക്കലിൽ നൂറ് വർഷത്തിലധികം പഴക്കം ചെന്ന ആൽമരംമുറിക്കുന്നതിനെതിരെ കേരള പരിസ്ഥിതി സംരക്ഷണ സമിതി തിരൂർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി, തിരൂർ-കടലുണ്ടി റോഡ് പ്രവർത്തി നടക്കുന്ന പേരിലാണ് റോഡരികിൽ നിൽക്കുന്ന തണലേകുന്നതുമായ ആൽമരങ്ങളടക്കംമുറിച്ച് മാറ്റി കൊണ്ടിരിക്കുന്നത് ,ആൽമരങ്ങൾ മുറിക്കുന്നതിൽ നിന്നും പിന്തിരിയണമെന്നും ആൽമരങ്ങൾ മുറിക്കുവാനുള്ള എല്ലാ നീക്കങ്ങളെയും എന്ത് വില കൊടുത്തും തടയുമെന്നും , അധിക തരുടെ നിലപാടിനെതിരെ കോടതി ലക്ഷ്യ നടപടികളടക്കം കൈ കൊള്ളാൻ സമരസമിതി നിർബന്ധമാകുമെന്നും അറിയിച്ചു.എരിഞ്ഞിക്കാട്ട് അലവിക്കുട്ടി ഉദ്ഘാടനം ചെയ്തു കേരള പരിസ്ഥിതി സംരക്ഷണ സമിതി തിരൂർ ചാപ്റ്റർ കൺവീനർ കെ.എം.ബഷീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളായ അഡ്വ: ബാലകൃഷ്ണൻ, കെ ,ടി മുഖ്യ പ്രഭാഷണം നടത്തി, ഹസൈനാർ, മൻസൂർ നേതൃത്വം നൽകി,