എ.സി ഓണ്‍ ചെയ്ത കാറില്‍ ഉറങ്ങിപ്പോയ യുവാവ്; രാവിലെ മരിച്ച നിലയില്‍

നോയിഡ: മദ്യലഹരിയില്‍ കാറില്‍ ഉറങ്ങിപ്പോയ ആള്‍ പിറ്റേന്ന് മരിച്ച നിലയില്‍. ഡല്‍ഹിയിലെ ബരോള സ്വദേശി സുന്ദര്‍ പണ്ഡിറ്റിനെ മരിച്ച നിലയില്‍ സഹോദരനാണ് കണ്ടെത്തിയത്.

ബരോളയില്‍ താമസിക്കുന്ന സുന്ദര്‍ പണ്ഡിറ്റിന് നോയിഡയിലെ തന്റെ വീട്ടിലേക്ക് ആഴ്ചയിലൊരിക്കല്‍ വരാറുണ്ട്. ശനിയാഴ്ച രാത്രിയും നോയിഡയിലെത്തിയിരുന്നു. പിറ്റേദിവസം രാവിലെ സഹോദരന്‍ വീടിന്റെ ബേസ്മെന്റിലായി പാര്‍ക്ക് ചെയ്ത കാര്‍ കണ്ട് പരിശോധിച്ചപ്പോഴാണ് സുന്ദറിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സ്ഥിരം മദ്യപാനിയായ സുന്ദര്‍ മദ്യലഹരിയില്‍ കാറിലിരുന്ന് ഉറങ്ങിപോയതാകാം മരണകാരണമെന്ന് പൊലീസ് പറഞ്ഞു. കയായിരുന്നു. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് എ.സി. ഓണ്‍ ചെയ്തിരുന്നതിനാല്‍ കാര്‍ബണ്‍ മോണോക്സൈഡ് വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ കുടുംബം പരാതി നല്‍കിയിട്ടില്ല. മരണത്തില്‍ മറ്റു സംശയങ്ങള്‍ ഇല്ലെന്നാണ് പൊലീസും പറയുന്നത്. കാര്‍ പാര്‍ക്ക് ചെയ്ത് എ.സി ഓണ്‍ ചെയ്തുള്ള നീണ്ട മയക്കം അപകടം വിളിച്ചുവരുത്തുമെന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നത്.