സമസ്യ പബ്ളിക്കേഷൻെറ പ്രഥമ പുസ്തക പ്രകാശനം വ്യാഴാഴ്ച

തിരൂർ : തിരൂരിനെ ആസ്ഥാനമാക്കി സമസ്യ പബ്ളിക്കേഷൻ സ്ത്രീ കൂട്ടായ്മയുടെ സമസ്യ പ്രസാധക സംഘം ഹരിഹരൻ പങ്ങാരപ്പിള്ളിയുടെ ”ഉള്ളുരുക്കപൊയ്ത്ത്” എന്ന ചെറുകഥാസമാഹാരത്തിലൂടെ പ്രസാധക മേഖലയിലേക്ക് കടന്നു വരുന്നു.ഒക്ടോബർ 15 ന് വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് (വ്യാഴാഴ്ച)തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ അനിൽ വള്ളത്തോൾ പ്രകാശനം നിർവ്വഹിക്കും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.കെ.എൻ.സുനിത,കാളിയാർ തൊടി സൗമ്യ,കെ.വിനീത എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു