അഞ്ചു ഭണ്ഡാരങ്ങൾ കുത്തിത്തുറന്നു പെരിയമ്പലത്ത് രണ്ടു ക്ഷേത്രത്തിൽ മോഷണം:


പൊന്നാനി : പൊന്നാനി ചാവക്കാട് ദേശീയപാതയിൽ അണ്ടത്തോട് പെരിയമ്പലം വേട്ടക്കരൻ ക്ഷേത്രത്തിലും തൊട്ടടുത്ത ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.
ഇന്ന് കാലത്താണ് മോഷണവിവരം അറിഞ്ഞത്. ഓട്ടുരുളി, നിലവിളക്ക്, നിവേദ്യ പാത്രങ്ങൾ എന്നിവയും അഞ്ചു ഭണ്ഡാരങ്ങളിലെ പണവും മോഷണം പോയി. വടക്കേകാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ദിവസങ്ങൾക്ക് മുൻപ് ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിലും, പരൂർ ശിവ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. അതിൻ്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് പെരിയമ്പലം ക്ഷേത്രത്തിൽ മോഷണം നടന്നത്.