താനൂർ നഗരസഭ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെ ഡെന്റൽ വിഭാഗം നാടിന് സമർപ്പിച്ചു
താനൂർ: കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ഡെൻറൽ വിഭാഗത്തിൻ്റെയും പുരോഗമന പ്രവർത്തനം നടത്തി സജ്ജീകരിച്ച ജനറൽ വാർഡിൻ്റെയും ഉൽഘാടനം വൈസ് ചെയർപേഴ്സൻ സി.മുഹമ്മദ് അഷ്റഫ് നിർവ്വഹിച്ചു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഡെൻ്റൽ വിഭാഗവും ജനറൽ വാർഡും ഒരുക്കിയത്. ഡെന്റൽ വിഭാഗത്തിൽ നാലര ലക്ഷം ചിലവഴിച്ച് ആധുനിക ഉപകരണങ്ങൾ വാങ്ങി. ആറ് ലക്ഷം മുടക്കിയാണ് കെട്ടിടം നവീകരിച്ചത്. ജനറൽ വാർഡിൽ ഏഴ് ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികളും നടത്തി. ആരോഗ്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി.പി.ഷഹർബാൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാന്മാരായ കെ.സലാം, പി.പി.ജമീല, കൗൺസിർമാരായ എം.പി.അഷ്റഫ് ,ടി. അറമുഖൻ, പി.ടി.ഇല്ല്യാസ്’, കെ.പി.അലി അക്ബർ ,എം.കെ.ഫൈസൽ, മെഡിക്കൽ ഓഫീസർ ഡോ: പി.പി ഹാഷിം, നഗരസഭ സെക്രട്ടറി മനോജ് കുമാർ ,മുനിസിപ്പൽ എഞ്ചിനീയർ ബിന്ദു, ഹോസ്പിറ്റൽ വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.