കുട്ടി സൗഹൃദ പോലീസ് സ്‌റ്റേഷൻ

താനൂർ: ആക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയാകേണ്ടി വരുന്ന സ്ത്രീകളും കുട്ടികളെയും സുരക്ഷിതമാക്കുന്നതിനാണ് കുട്ടി സൗഹൃദ ബ്ലോക്ക്. ഒറ്റ നോട്ടത്തിൽ ഒരു പ്ലേ സ്‌കൂളാണെന്നേ തോന്നൂ. പരാതിയുമായി എത്തുന്ന കുട്ടികളെയും സ്ത്രീകളെയും ഒരു കാരണവശാലും പോലീസ് സ്‌റ്റേഷൻ വരാന്തയിൽ നിർത്തരുതെന്ന് സിഐ കർശന നിർദേശം നൽകിയിട്ടുണ്ട്. വായിക്കാനുള്ള പുസ്തകങ്ങളും ഭംഗിയുള്ള ഇരിപ്പിടങ്ങളും ടിവിയുമെല്ലാമുണ്ട് കുട്ടി സൗഹൃദ ബ്ലോക്കിൽ. വൃത്തിയുള്ള ബാത്ത്‌റൂമുമുണ്ട്. പരാതിയുമായി എത്തുന്നവർക്കു മാത്രമല്ല ഈ സ്ഥലം ഉപയോഗിക്കാൻ കഴിയുക. സ്‌റ്റേഷനിലെ പോലീസുകാർക്കുമാകാം. സമ്മർദ്ദം അനുഭവിക്കുന്ന ജോലിയ്ക്കിടയിൽ അൽപം വിശ്രമിക്കാനായും ഈ ബ്ലോക്ക് ഉപയോഗിക്കുന്നുണ്ട്