തിരൂർ മേഖലയിൽ കളക്ടറുടെ മിന്നൽ പരിശോധന;

ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൊതു സ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും കോവി ഡ് മാനദണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഇന്ന് തിരൂരിൽ പൊതുസ്ഥലങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും നേരിട്ട് പരിശോധന നടത്തി. തിരൂർ മുനിസിപ്പൽ ബസ് സ്റ്റാന്റ്, ഓട്ടോ/ ടാക്സി സ്റ്റാന്റ് തിരൂർ മാർക്കറ്റ്, ഗൾഫ് മാർക്കറ്റ്, ബാങ്ക് എന്നിവിടങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. തിരൂർ ആർ ഡി ഒ യും, Dysp യും, തഹസിൽദാരും മറ്റ് പ്രധാന ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

ചിലർ കൃത്യമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ല. കോവിഡ് വ്യാപനം പ്രതിരോധിക്കാൻ ജാഗ്രതയാണ് നമ്മുടെ പ്രധാന ആയുധം. ഒരാളുടെ അശ്രദ്ധ കുട്ടികളും മുതിർന്നവരും മറ്റ് ഗുരുതര രോഗങ്ങളുള്ളവരുടെ ഉൾപ്പെടെ നിരവധി പേരുടെ ജീവന് തന്നെ ഭീഷണിയാകാമെന്നിരിക്കെ, ജാഗ്രതയിൽ ഇളവുകൾ പാടില്ല. മാനദണ്ഢങ്ങൾ കൃത്യമായി പാലിക്കുക തന്നെ വേണം.

നിയമലംഘനങ്ങൾക്ക് കർശന നടപടി സ്വീകരിക്കാൻ പോലീസിനും സെക്ടറൽ മജിസ്ട്രേറ്റ് മാർക്കും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

കോവിഡിനെതിരായ ഈ പോരാട്ടം ഒരു കൂട്ടുത്തരവാദിത്തമാണ്. എല്ലാവരും ഒന്നായി പ്രയത്നിച്ചാൽ മാത്രമേ ശാശ്വതമായ കോവി ഡ് മുക്തി സാധ്യമാകുള്ളു.