ഓപ്പറേഷൻ റേഞ്ചർ ജില്ലയിൽ തുടരുന്നു വളാഞ്ചേരിയിലും അറസ്റ്റ്;


വളാഞ്ചേരി:കേരളാ പോലീസിൻ്റെ ഓപ്പറേഷൻ റേഞ്ചിൻ്റെ ഭാഗമായി നടന്ന റെയ്ഡിൽ വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്യാൻ തയ്യാറായ കഞ്ചാവ് പോലീസ് പിടികൂടി. ആസാം സ്വദേശിയായ സദ്ദാംഹുസൈൻ ( വയസ്സ്-26) എന്നയാളെയാണ് സുമാർ 2 Kg കഞ്ചാവുമായി വളാഞ്ചേരി പോലീസ് പിടികൂടിയത് .വളാഞ്ചേരി- പെരിന്തൽമണ്ണ റോഡിലെ അതിഥി തൊഴിലാളികൾ താമസിക്കുന്ന ബിൽഡിങ്ങിൽ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത് . ഗഞ്ചാവ് മാഫിയക്കെതിരെ വരും ദിവസങ്ങളിൽ വളാഞ്ചേരി പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും . വളാഞ്ചേരി പോലീസ് സ്റ്റേഷൻ SHO ആയ MK ഷാജിയും സംഘവുമാണ് പ്രതിയെ പിടികൂടിയത് . വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ മാരായ MK മുരളി കൃഷ്ണൻണൻ ,മധു ബാലകൃഷ്ണൻ കൂടാതെ പോലീസുകാരായ അനീഷ് ജോൺ, ജോബിൻ പോൾ എന്നിവരും സംഘത്തിലുണ്ടായിരുന്നു .