മാസ്‌ക്ക് ധരിക്കാത്തതിന് 6492 കേസുകള്‍; നിരോധനാജ്ഞ ലംഘിച്ചതിന് 38 കേസും 56 അറസ്റ്റ്;

തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്‌ക്ക് ധരിക്കാത്തതിന് 6492 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിരോധനാജ്ഞ ലംഘിച്ചതിന് 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 56 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി ഒന്ന്, തിരുവനന്തപുരം റൂറല്‍ നാല്, ആലപ്പുഴ 11, കോട്ടയം ഒന്ന്, എറണാകുളം റൂറല്‍ എട്ട്, തൃശൂര്‍ സിറ്റി മൂന്ന്, തൃശൂര്‍ റൂറല്‍ അഞ്ച്, പാലക്കാട് രണ്ട്, മലപ്പുറം രണ്ട്, കോഴിക്കോട് റൂറല്‍ ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ 17, തൃശൂര്‍ റൂറല്‍ 15, പാലക്കാട് 16, മലപ്പുറം എട്ട് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ 1690 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് 601 പേരാണ്. 40 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റീന്‍ ലംഘിച്ചതിന് ഒന്‍പത് കേസുകളും രജിസ്റ്റര്‍ ചെയ്തു.


ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 331, 17, 6
തിരുവനന്തപുരം റൂറല്‍ – 244, 158, 7
കൊല്ലം സിറ്റി – 223, 11, 2
കൊല്ലം റൂറല്‍ – 588, 0, 0
പത്തനംതിട്ട – 31, 31, 3
ആലപ്പുഴ- 60, 63, 2
കോട്ടയം – 13, 8, 0
ഇടുക്കി – 11, 3, 0
എറണാകുളം സിറ്റി – 3, 0, 0
എറണാകുളം റൂറല്‍ – 11, 4, 1
തൃശൂര്‍ സിറ്റി – 13, 10, 6
തൃശൂര്‍ റൂറല്‍ -17, 51, 5
പാലക്കാട് – 21, 58, 0
മലപ്പുറം – 26, 36, 4
കോഴിക്കോട് സിറ്റി – 8, 3, 3
കോഴിക്കോട് റൂറല്‍ – 24, 28, 1
വയനാട് – 1, 0, 0
കണ്ണൂര്‍ – 3, 5, 0
കാസര്‍ഗോഡ് – 62, 115, 0