പ്രതിപക്ഷം വികസനങ്ങൾക്കെതിരെന്ന് തിരൂർ ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതി;
തിരൂർ : കോവിഡ് അടക്കമുള്ള പ്രതിസന്ധികൾക്ക് നടുവിലും ഒത്തൊരുമിച്ച് ഒട്ടനവധി വികസന പ്രവർത്തികൾ പൂർത്തീകരിച്ച തിരൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി നടപ്പിൽ വരുത്തുന്ന വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്ന പ്രതിപക്ഷത്തിൻെറ നിലപാട് ജനങ്ങളോടുള്ള വെല്ലു വിളിയാണന്ന് ബ്ളോക്ക് പഞ്ചായത്ത് ഭരണസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഭരണ സമിതി പ്രമേയം പാസാക്കിയിരുന്നു. ചമ്രവട്ടം ഡിവിഷൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാതെ ഡിവഷൻ മെമ്പർ സമാന്തര പരിപാടികളുമായി പോകുന്നത് വാർത്തയായിരുന്നു. മുസ്ലിം ലീഗ് അംഗത്തിന്റെ ഡിവിഷനിൽ സ്കൂളിനും പാലത്തിനും ഫണ്ട് വകയിരുത്തി പ്രവർത്തി പൂർത്തീകരിക്കാൻ സി.പി.എം നേതൃത്വം നല്കുന്ന ബ്ലോക്ക് പഞ്ചായത്ത് തയ്യാറായി എന്നതിൽ നിന്നു തന്നെ ഭരണ സമിതിയുടെ രാഷ്ട്രീയ പക്ഷപാതിത്വമില്ലായ്മ വ്യക്തമാണ്. യു.ഡി.എഫ്. അംഗങ്ങൾക്ക് പോലും മുൻ പ്രസിഡന്റിന്റെ ഇത്തരം പ്രവർത്തനങ്ങളിൽ ശക്തമായ പ്രതിഷേധമുണ്ട് . മുൻകൂട്ടി അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടും പ്രമേയം പരിഗണിക്കുന്ന യോഗത്തിൽ യു.ഡി.എഫിലെ കോൺഗ്രസ് അംഗമായ മുൻ പ്രസിഡന്റ് പങ്കെടുക്കാത്തത് ഇതിന് തെളിവാണ്. 2019 മെയ് മാസത്തിലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി തിരൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ സാരഥ്യം ഏറ്റെടുക്കുന്നത്. അതിന് ശേഷമാണ് സംസ്ഥാനത്തിന് തന്നെ മാതൃകയായ ഐഡിയത്തോൺ സ്റ്റാർട്ട് അപ് സംരംഭകത്വ പദ്ധതി സംഘടിപ്പിച്ചത്. സർക്കാരിൽ നിന്നും പ്രത്യേകാനുമതി ലഭ്യമാക്കി വെട്ടം ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് നിർമ്മാണം ആരംഭിച്ചതും ഈ ഭരണ സമിതി വന്ന ശേഷമാണ്. ഓട്ടിസം പാർക്ക്, ഹൈടെക് അംഗനവാടികൾ, പൊതു വിദ്യാലയങ്ങളിൽ സ്മാർട്ട് ക്ലാസ് റൂമുകൾ, മത്സ്യത്തൊഴിലാളികൾക്ക് മീൻപിടുത്തത്തിന് വല, പി.എം.എ.വൈ. പദ്ധതി പ്രകാരം 500 ലധികം കുടുമ്പങ്ങൾക്ക് വീടുകൾ തുടങ്ങി എണ്ണമറ്റ വികസന പദ്ധതികളാണ് ചെറിയ ഒരു കാലയളവിൽ നടപ്പിലാക്കിയത്. പ്രസിഡൻെറ് സി.പി റംല,വൈസ്പ്രസിഡൻെറ് സി.പി ഷുക്കൂർ ,ബ്ളോക്ക് പഞ്ചായത്തംഗം സി.ഒ ബാബുരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.