ടി.കെ മദനമോഹനന് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവന ബഹുമതി;

തിരൂർ : മുഖ്യമന്ത്രിയുടെ 2020ലെ വിശിഷ്ട സേവനത്തിനുള്ള അഗ്നിരക്ഷാസേവന മെഡലിന് തിരൂർ ഫയർ&റസ്ക്യൂ ഓഫീസർ ടി.കെ മദനമോഹനൻ അർഹനായി.
വള്ളിക്കുന്ന് അരിയല്ലൂർ തെക്കേക്കാട്ടിൽ മാധവൻേറയും മൈഥിലിയുടേയും മകനാണ്.2004 ലുണ്ടായ സുനാമി ദുരന്തത്തിലും 2018,2019 വർഷങ്ങളിലുണ്ടായ പ്രളയങ്ങളിലും ഉൾപ്പെടെ നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും പ്രവർത്തന മികവിന് നിരവധി റിവാർഡുകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.ഫയർ&റസ്ക്യൂ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് സേനയുടെ തിരൂർ ഫയർ&റസ്ക്യൂ സ്റ്റേഷൻ യൂണിറ്റിൻെറ കോർഡിനേറ്റർ കൂടിയാണ്.ഭാര്യ ലീന.മക്കൾ അമൽമദൻ,മിൽനമദൻ