20 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

തിരൂർ : ഒഴൂർ ,വട്ടോളി പാടത്തെ കുന്നത്ത് പറമ്പ് ഗോപാലൻെറ പറമ്പിൽ നിന്നാണ് 20 ലിറ്റർ വാഷും 500 എം.എൽ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.എക്സൈസ് വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രിവൻെറീവ് ഓഫീസർ ടി.ദിനേശൻെറ നേതൃത്വത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണിയോടെ നടത്തിയ പരിശോധനയിലാണ് വാഷും ഉപകരണങ്ങളും കണ്ടെത്തിയത്.പ്രതിയെ പിടികൂടാനായില്ല.സിവിൽ എക്സൈസ് ഓഫീസർമാരായ കെ.മുഹമ്മദാലി,എം.രാഗേഷ് ,പ്രമോദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.