സരസ്വതി പുരസ്കാരം അലി അക്ബറിന്

സരസ്വതി പുരസ്കാരം അലി അക്ബറിന്
തൃക്കണ്ടിയൂർ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സനാതന ധർമ്മവേദി തിരൂർ നൽകി വരാറുള്ള 8-ാമത് സരസ്വതി പുരസ്കാരത്തിന് പ്രശസ്ത ചലച്ചിത്ര സംവിധായകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ അലി അക്ബറിനെ തെരഞ്ഞെടുത്തു. പതിനായിരത്തൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2020 ഒക്ടോബർ 22 ന് രാവിലെ 10 മണിക്ക് കോഴിക്കോട് വച്ച് മുൻ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മഹാമഹിമ കോഴിക്കോട് സാമൂതിരി രാജ പുരസ്കാരം നൽകും. ഡോ. എൻ.ആർ. മധു, തിരൂർ ദിനേശ്, എം.ബലരാമൻ എന്നിവർ അടങ്ങിയ പുരസ്കാര സമിതിയാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
സനാതന ധർമ്മവേദി, തിരൂർ