എം ശിവശങ്കര്‍ ഇന്നും ആശുപത്രിയില്‍ തുടരും

1.90 ലക്ഷം യു. എസ് ഡോളറാണ് സ്വപ്നയുടെ നേതൃത്വത്തിലുള്ള സംഘം വിദേശത്തേക്ക് കടത്തിയത്. അനധികൃത ഡോളര്‍ കടത്തിയതില്‍ എം. ശിവശങ്കറിന് പങ്കുള്ളതായി അന്വേഷണ സംഘം അറിയിച്ചു. ഡോളര്‍ ലഭിക്കാന്‍ എം. ശിവശങ്കര്‍ ബാങ്ക് ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തി. വന്‍ സമ്മര്‍ദം മൂലമാണ് ഡോളര്‍ കൈമാറിയതെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. കറന്‍സി കടത്തുന്നതുമായി ബന്ധപ്പെട്ട് സ്വപ്നാ സുരേഷ്, സരിത്ത്, എം. ശിവശങ്കര്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി.