ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് മരണം. രണ്ടുപേർക്ക് പരിക്കേറ്റു.

തത്തമംഗലം:പാലക്കാട് വണ്ടിത്താവളം-തത്തമംഗലം റോഡിൽ ചുള്ളിപെരുക്കമേട്ടിൽ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് മരണം. രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.പട്ടഞ്ചേരി ചേരിങ്കൽ വീട്ടിൽ രഘുനാഥൻ (34), വണ്ടിത്താവളം അലയാർ കണ്ണപ്പന്റെ മകൻ കാർത്തിക് (22), തൃശ്ശൂർ പോർക്കളം മൂർക്കത്ത് വീട്ടിൽ അജിത്ത് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വണ്ടിത്താവളം പട്ടഞ്ചേരി വേലായുധന്റെ മകൻ ദിനേശ് (32), തൃശ്ശൂർ കുന്നംകുളം വേണുവിന്റെ മകൻ ദിനേശ് (27) എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ പിന്നീട് തൃശൂരിലേക്ക് മാറ്റി.