ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; യുവാവ് പിടിയിൽ

തിരുവനന്തപുരം വിതുരയിൽ യുവതിയെ ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ. ബോണക്കാട് സ്വദേശി പ്രിൻസ് മോഹനാണ് പിടിയിലായത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വിതുര സ്വദേശിയായ യുവതിയെയാണ് ഇയാൾ ബലാത്സംഗം ചെയ്തത്.

കഴിഞ്ഞ മാസം 29നായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത് യുവതിയെ ഇയാൾ വീണ്ടും പീഡിപ്പിച്ചു. യുവതിയുടെ പക്കൽ നിന്നായി പലതവണയായി ഒരു ലക്ഷത്തോളം രൂപയും ഇയാൾ തട്ടിയെടുത്തു. തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്.