ജുമാമസ്ജിദ് പുനർ നിർമാണത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു

കോട്ടക്കല്‍: നൂറ്റാണ്ടിന്റെ പഴക്കമുള്ള കോട്ടപ്പുറം മഹല്ല് ജുമാമസ്ജിദ് പുനര്‍ നിര്‍മാണത്തിന്റെ തല്ലറക്കിടല്‍ കര്‍മ്മം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ നിര്‍വഹിച്ചു.കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് നടന്ന ചടങ്ങില്‍ മഹല്ല് പ്രസിഡണ്ട് ടി.പി അബൂബക്കര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.കോട്ടക്കല്‍ മണ്ഡലം എം.എല്‍.എ പ്രൊഫസര്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ജനറല്‍ സെക്രട്ടറി പി. ഹബീബ് റഹ്മാന്‍ സ്വാഗതം പറഞ്ഞു. മഹല്ല് ഖത്തീബ് അബ്ദുല്‍ ഹക്കീം ഫൈസി, മഹല്ല് മുതവല്ലി സി. അലവി ഹാജി, മഹല്ല് ഉപദേശക സമിതി ചെയര്‍മാന്‍ എസ്.എ മൗലവി, മദ്രസ പ്രസിഡന്റ് കെ. അബ്ദു റഹ്മാന്‍ മാസ്റ്റര്‍, കമ്മിറ്റി ഭാരവാഹികളായ കുഞ്ഞി മരക്കാര്‍ ഹാജി, കൊന്നാക്കാട്ടില്‍ അബ്ദുറഹ്മാന്‍ ഹാജി, കെ മുഹമ്മദുണ്ണി എന്ന കുഞ്ഞുട്ടി, പി സൈതാലിക്കുട്ടി ഹാജി, എന്‍.ഈസ മാസ്റ്റര്‍, കെ.ശറഫുദ്ധീന്‍ എന്ന കുഞ്ഞിപ്പ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ പി.പി ഹമീദ് നന്ദി പറഞ്ഞു