10 കിലോ കഞ്ചാവുമായി വള്ളിക്കുന്ന് സ്വദേശി ഷൊർണൂരിൽ പിടിയിൽ


ഷോർണൂർ: ബൈക്കിൽ കടത്തുകയായിരുന്ന 10 കിലോ കഞ്ചാവുമായി മലപ്പുറം വള്ളിക്കുന്ന് അമ്പലക്കണ്ടി സ്വദേശി അബ്ദുറഹ്മാനെ ആണ് ലഹരി വിരുദ്ധ സ്ക്വാഡും ഷോർണൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. കുളപ്പുള്ളി വാടാനംകുറുശ്ശി റെയിൽവേ ഗേറ്റിന് സമീപത്ത് നിന്നാണ് രാത്രിയിൽ ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ പത്തു ലക്ഷം രൂപ വില വരും.