ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്തു ആക്കിയത് അല്ല അവർ പുറത്ത് പോയതാണന്നും എംഎം ഹസൻ;അടുത്ത തവണ യുഡിഎഫ് ആയിരിക്കും കേരളം ഭരിക്കുക പി കെ കുഞ്ഞാലിക്കുട്ടി

ലപ്പുറം: യുഡിഎഫ് കൺവീനർ ആയി ചുമതലയേറ്റ എംഎം ഹസൻ പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് എംഎം ഹസ്സൻ
പാണക്കാട്ടെത്തി ഹൈദരലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ച നടത്തിയത്.
വരുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ സംബന്ധിച്ചും യുഡിഎഫിന്റെ ഭാവി പരിപാടികളെക്കുറിച്ച് ചർച്ച ചെയ്തതായും എംഎം ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.
ജോസ് കെ മാണിക്ക് എൽഡിഎഫിൽ അധികകാലം തുടരാൻ ആവില്ലെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
പാണക്കാട് നടന്ന കൂടിക്കാഴ്ചയിൽ ഹൈദരലി തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കും പുറമേ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ,കെ പി എ മജീദ് തുടങ്ങിയവർ ഉണ്ടായിരുന്നു.
പാണക്കാട് തങ്ങളുമായി ചർച്ച നടത്തി വരുംദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ യുഡിഎഫിൽ ചർച്ച ചെയ്യുകയും
തുടർന്ന് മുന്നോട്ടു പോവുകയും ചെയ്യും യുഡിഎഫിനെ സംബന്ധിച്ചിടത്തോളം യുഡിഎഫിന്റെ രക്ഷാധികാരിയാണ് പാണക്കാട് തങ്ങൾ എന്നും എംഎം ഹസൻ പറഞ്ഞു.
വളരെ ഫലപ്രദമായ ചർച്ചയാണ് ഹൈദരലി ശിഹാബ് തങ്ങളുമായി നടത്തിയത് അത് വരും ദിവസങ്ങളിൽ യുഡിഎഫ് നല്ല രീതിയിൽ തന്നെ കൊണ്ടുപോകും യുഡിഎഫിന് നിലവിൽ ഒരു പ്രതിസന്ധിയും ഇല്ല എൽഡിഎഫിനും സർക്കാരിനും ആണ് ഇപ്പോൾ പ്രതിസന്ധി ഉള്ളത്. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്തു ആക്കിയത് അല്ല അവർ പുറത്ത് പോയതാണ് എന്നും എംഎം ഹസൻ കുട്ടി ചേർത്തു. അതോടൊപ്പം തന്നെ നിങ്ങൾ വരുംദിവസങ്ങളിൽ നോക്കിയിരുന്നോ ഒരു കൊടുങ്കാറ്റായി ആഞ്ഞു വീശും യുഡിഫ് എന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി ചർച്ചക്ക് ശേഷം പറഞ്ഞു .
അഴിമതിയും ഒന്നുമില്ലാത്ത ഒരു യു ഡി എഫ് സർക്കാർ അടുത്തവർഷം വരുമെന്നും അതിനുവേണ്ട നടപടികൾ യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നു എന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു .
അടുത്ത തവണ യുഡിഎഫ് ആയിരിക്കും കേരളം ഭരിക്കുക എന്നും
ഈ 23ന് നടക്കുന്ന യുഡിഎഫ് യോഗം അതാണ് പ്രധാനമായി ചർച്ച ചെയ്യുക എന്നും പി കെ കുഞ്ഞാലിക്കുട്ടി എംപി മലപ്പുറത്ത് പറഞ്ഞു.