Fincat

പുഴവെള്ളം കയറി വിള നശിച്ച പാടശേഖരം കർഷക സംഘം നേതാക്കൾ സന്ദർശിച്ചു

പുഴവെള്ളം കയറി വിളനാശം സംഭവിച്ച ഏഴൂരിലെ പാടശേഖരം സ്വതന്ത കർഷക സംഘം സംസ്ഥാന പ്രസിഡൻ്റ് കുറുക്കോളി മൊയ്തീൻ സന്ദർശിക്കുന്നു.

തിരൂർ : പരമ്പരാഗത ജലസ്രോതസ്സുകളായ പുഴകളും തോടുകളും സംരക്ഷിക്കേണ്ടത് കൃഷിയുടെ നിലനിൽപ്പിന് അനിവാര്യമാണെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡൻ്റ് കുറുക്കോളി മൊയ്തീൻ അഭിപ്രായപ്പെട്ടു. പുഴ വെള്ളം കയറി കൃഷികൾ നശിക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. പുഴകൾക്ക് സംരക്ഷണ ഭിത്തികൾ നിർമ്മിച്ച് പുഴകളെയും അതുവഴി കൃഷിയെയും സംരക്ഷിക്കാൻ സർക്കാർ പദ്ദതികൾ തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

1 st paragraph

ഏഴൂരിലെ കർഷക കൂട്ടായ്മ തരിശായി കിടന്നിരുന്ന 5 ഏക്കർ സ്ഥലത്ത് നെൽകൃഷി ഇറക്കിയത് പുഴവെള്ളം കയറി വിള നശിച്ച പാടശേഖരം കർഷക സംഘം നേതാക്കൾ സന്ദർശിച്ചു. സി കെ അബ്ദുൽ ഖാദർ , പി.വി. സമദ്, എം.കെ യൂസഫ്, ഷംസു വാണിയന്നൂർ, കെ. സക്കീന , എ.പി.ഹംസ, നാസർ പുളിക്കൽ ,സഹീർ ഏഴൂർ, മരക്കാർ കല്ലിങ്ങൽ എന്നിവർ സംബന്ധിച്ചു