വൻ കഞ്ചാവു വേട്ട: 25.5 കിലോയുമായി യുവാവ് പിടിയിൽ

കൊണ്ടോട്ടി: മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വില്പനയ്ക്കായി കൊണ്ടുവന്ന 25.5 kg കഞ്ചാവുമായി പാലക്കാട് പുല്ലരിക്കോട് സ്വദേശി തരകൻ തൊടി വീട്ടിൽ മുഹമ്മദ് ഹനീഫ (25) യെ കൊണ്ടോട്ടി കോടങ്ങാട് വച്ച് കൊണ്ടോട്ടി ഇൻസ്പക്ടർ KM ബിജുവിൻ്റെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് പിടികൂടി. കഞ്ചാവ് കടത്തികൊണ്ടു വന്ന കാറും കസ്റ്റഡിയിൽ എടുത്തു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ 15 ലക്ഷത്തോളം രൂപ വില വരും.ലോക് ഡൗൺ സമയത്ത് കഞ്ചാവിൻ്റെ വില 10 ഇരട്ടിയോളം കൂടിയതിനാൽ നിരവധി മയക്കുമരുന്നു മാഫിയകൾ നേരിട്ട് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിക്കകയാണ് ചെയ്യുന്നത്. വലിയ ലോറികൾ വാടകക്ക് എടുത്ത് പച്ചക്കറികളും മറ്റും കൊണ്ടു വരുന്നതിൻ്റെ മറവിലാണ് കേരളത്തിലേക്ക് വൻ തോതിൽ കഞ്ചാവ് എത്തിക്കുന്നത്. മലപ്പുറം ,കോഴിക്കോട്, പാലക്കാട് ജില്ലകൾ കേന്ദ്രീ കരിച്ചു വൻ സംഘം തന്നെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈ വർഷം 10 മാസത്തിനിടെ ഏകദേശം 500 Kg eയാളം കഞ്ചാവും , MDMA, LS D പോലുള്ള മാരക മയക്കുമരുന്നുകളും മലപ്പുറം ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വാഡ്‌ പിടികൂടിയിരുന്നു. മലപ്പുറത്ത് കഴിഞ്ഞ മാസം അവസാനമാണ് 320 kg കഞ്ചാവുമായി 8 അംഗ സംഘത്തെ പിടികൂടിയത്. ആന്ധ്രയിൽ നിന്നും നേരിട്ടു പോയാണ് ഇപ്പോൾ പിടിയിലായവർ കഞ്ചാവ് കൊണ്ടുവന്നിരുന്നത്. കിലോക്ക് 1500 രൂപക്ക് അവിടെ ലഭിക്കുന്ന കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നതോടെ 50,000 രൂപയിലധികമാകും.

ഒരു തവണ കഞ്ചാവ് കടത്തുന്നതിൽ തന്നെ ലക്ഷങ്ങളുടെ ലാഭമാണ് ഇവർക്ക് ലഭിക്കുന്നത്. ലോക് ഡൗൺ സമയത്ത് ജോലി നഷ്ടപ്പെട്ടവരേയും ഗൾഫിൽ നിന്നും eജാലി നഷ്ടപ്പെട്ട് മടങ്ങിയവരേയും മയക്കുമരുന്ന് മാഫിയ സമീപിച്ച് ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്താണ് ഇതിലേക്ക് കൊണ്ടു വരുന്നത്. അടുത്തിടെ പിടിക്കപ്പെട്ട പല കേസുകളും ഇതാണ് കണ്ടു വരുന്നത്. പിടിയിലായ പ്രതിയെ ചോദ്യം ചെയ്തതിൽ മുഖ്യ പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വോഷണം ഊർജ്ജിതമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കും. കൂടുതൽ അന്വോഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങും ജില്ലാ പോലീസ് മേധാവി U അബ്ദുൾ കരീം ।Ps നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ മലപ്പുറം DYSP ഹരിദാസൻ, നർക്കോട്ടിക്ക് സെൽ DySP pp ഷംസ് എന്നിവരുടെ നിർദ്ദേശപ്രകാരം കൊണ്ടോട്ടി ഇൻസ്പക്ടർ KM ബിജു, Si വിനോദ് വലിയാറ്റൂർSi അജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്പെഷ്യൽ ആക്ക്ഷൻ ഫോഴ്സ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത് , പി. സഞ്ജീവ്എന്നിവരെ കൂടാതെ കൊണ്ടോട്ടി സ്റ്റഷനിലെ രാജേഷ് , ചന്ദ്രൻ എന്നിവരാണ് പ്രതിയെ പിടികൂടി അന്വോഷണം നടത്തുന്നത്.