എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. വെള്ളിയാഴ്ച വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലും എന്‍ഫോഴ്സ്മെന്റ് കേസിലും ഈ മാസം 23 വരെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന ശിവശങ്കറിന്റെ വാദം കോടതി അംഗീകരിച്ചു. ഇതിന് പുറമെ താന്‍ ഏത് ഏജന്‍സിക്ക് മുന്നിലും ഹാജരാകാന്‍ തയാറാണെന്നും ശിവശങ്കര്‍ അറിയിച്ചു.
എന്നാല്‍ സമന്‍സ് കൈപറ്റാന്‍ ശിവശങ്കര്‍ വിസമ്മതിച്ചെന്നാണ് കസ്റ്റംസ് വാദിച്ചത്. ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും രാഷ്ട്രീയം കളിക്കുകയാണെന്നും കസ്റ്റംസ് വാദിച്ചിരുന്നു. ശിവശങ്കറിന്റെ മുന്‍കൂര്യ ജാമ്യാപേക്ഷ വെള്ളിയാഴ്ചയാണ് പരിഗണിക്കുന്നത്. ഇതിന് ശേഷമാകും തുടര്‍നടപടികള്‍.