കോട്ടേഴ്സ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ബ്രൗൺ ഷുഗർ പിടികൂടി

കുറ്റിപ്പുറം: കുറ്റിപ്പുറം എക്സൈസ് വളാഞ്ചേരിരിയിലും പരിസര പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിയായ ഷാക്കിബുൾ ഷേഖ് (25) നെ 4.150 gm ബ്രൗൺ ഷുഗറുമായി പിടികൂടി .പ്രിവൻ്റീവ് ഓഫീസർ ലതീഷും സംഘവുമാണ് പരിശോധന നടത്തിയത് പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.