സ്വര്‍ണവില പവന് 80 രൂപകൂടി 37,520 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില തിങ്കളാഴ്ചയും പവന് 80 രൂപകൂടി. ഇതോടെ എട്ടുഗ്രാം സ്വര്‍ണത്തിന്റെ വില 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്റെ വില
ആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചു. ഔണ്‍സിന് 1,900 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യുഎസില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി
സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവിപണിയില്‍ പ്രതിഫലിച്ചത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതും സ്വര്‍ണവിലവര്‍ധനവിന്
ഭീഷണിയാണ്. ഈവര്‍ഷം ഇതുവരെയുള്ള കണക്കെടുക്കുമ്പോള്‍, ആഗോള വിലയില്‍ 25ശതമാനമാണ് സ്വര്‍ണവിലയിലെ വര്‍ധന. കോവിഡ് വ്യാപനത്തെതുടര്‍ന്ന് സമ്പദ്
വ്യവസ്ഥകള്‍ തകര്‍ച്ചനേരിട്ടപ്പോഴാണ് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയത്.