കുട്ടികൾക്ക് ചിത്രം വര, സംഗീതം, പ്രവൃത്തി പരിചയം എന്നീ മേഖലകളിൽ പരിശീലനം സംഘടിപ്പിച്ചു

വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ച ടാലൻ്റ് ലാബിൻ്റെ ഉദ്ഘാടനം ബി.ആർ.സി ട്രെയ്നർ കെ.ടി. ജഗദീഷ് നിർവഹിക്കുന്നു

വളാഞ്ചേരി: കുറ്റിപ്പുറം ബി.ആർ.സിക്ക് കീഴിൽ വളാഞ്ചേരി നഗരസഭ ടാലൻ്റ് ലാബ് വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂളിൽ ആരംഭിച്ചു. ടാലൻ്റ് ലാബിൻ്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ചിത്രം വര, സംഗീതം, പ്രവൃത്തി പരിചയം എന്നീ മേഖലകളിൽ പരിശീലനം സംഘടിപ്പിക്കും. ലാബിൻ്റെ ഉദ്ഘാടനം ബി.ആർ.സി ട്രെയ്നർ കെ.ടി. ജഗദീഷ് നിർവഹിച്ചു. പ്രധാധ്യാപിക ടി.വി. ഷീല അധ്യക്ഷത വഹിച്ചു. സി.ആർ.സി കോഡിനേറ്റർ ബിൻസി എൻ.ചാണ്ടി, സുരേഷ് പൂവാട്ടു മീത്തൽ, എം.ആർ. സജീഷ്, കെ.എം. ശശിധരൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടി കെ. പ്രേംരാജ് സ്വാഗതവും, കൺവീനർ സി. രമ നന്ദിയും പറഞ്ഞു. സ്പെഷലിസ്റ്റ് അധ്യാപിക പി. സുജാത ക്ലാസിന് നേതൃത്വം നൽകി.